ധാത്രി ഈറ്റ് പ്യൂർ യു എസ് വിപണിയിലും

Posted on: January 13, 2015

EATPUREപച്ചക്കറികളിലെയും പഴവർഗങ്ങളിലെയും കീടനാശിനികളും ബാക്റ്റീരിയകളും അണുക്കളും അകറ്റുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് ക്ലെൻസർ ധാത്രി ഈറ്റ് പ്യൂർ ഇനി യു എസ് വിപണിയിലും.

അറ്റ്‌ലാന്റയിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ധാത്രി ഈറ്റ് പ്യൂർ യു എസ് വിപണിയിലിറക്കി. യഥാർത്ഥ ആയുർവേദത്തിൽ വിശ്വസിക്കുന്ന ബ്രാണ്ടാണ് ധാത്രിയെന്നു ധാത്രി ആയുർവേദ പ്രസിഡന്റ് പി ഈശ്വർദാസ് ചൂണ്ടിക്കാട്ടി. ചലച്ചിത്ര നടി മഞ്ജുവാര്യരാണ് കേരള വിപണിയിൽ ധാത്രി ഈറ്റ് പ്യൂർ പുറത്തിറക്കിയത്.

ദീർഘ നാളത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത ഈറ്റ് പ്യുർ ഇന്ത്യയിലെ ആദ്യത്തെ നൂറ് ശതമാനം പ്രകൃതിദത്ത ഹെർബൽ ഉത്പന്നം ആണെന്ന് ധാത്രി അവകാശപ്പെട്ടു. നാരങ്ങ, വിനാഗിരി, ഉപ്പ്, വേപ്പ്, മഞ്ഞൾ, എന്നീ പ്രകൃതിദത്ത ചേരുവകകൾ ഉപയോഗിച്ച് സവിശേഷമായ രീതിയിലാണ് ഈറ്റ് പ്യുർ തയ്യാറാക്കിയത്. പോഷകഗുണങ്ങൾ ഒട്ടും നഷ്ട്ടമാകാതെ അഴുക്കും അണുക്കളും അകറ്റുന്നുവന്നതാണ് ഇതിന്റെ പ്രത്യേകത.

ദീർഘനാളത്തെ ആയുർവേദ ചികിത്സാ അനുഭവങ്ങളിൽ നിന്നാണ് ഇത്തരം ഒരുത്പന്നത്തെ കുറിച്ചുള്ള ചിന്ത മനസ്സിൽ നിന്നുണ്ടായതെന്ന് ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. എസ് സജികുമാർ പറഞ്ഞു.

മത്സ്യം, മാംസം, ചിക്കൻ തുടങ്ങിയവയിലെ ദോഷകരമായ വസ്തുക്കൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഈറ്റ് പ്യൂർ ഉടൻ വിപണിയിലെത്തുമെന്നു ധാത്രി അറിയിച്ചു.