ടാറ്റാ ബിൽഡിംഗ് ഇന്ത്യ ഉപന്യാസ മത്സരം

Posted on: December 16, 2014

Tata-building-indi-logo-med

സ്‌കൂൾ വിദ്യാർത്ഥികൾക്കായി ടാറ്റാ ഗ്രൂപ്പ് ബിൽഡിംഗ് ഇന്ത്യ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയൊട്ടാകെ 200 നഗരങ്ങളിൽ നിന്നായി 7,000 വിദ്യാലയങ്ങളിൽ നി ന്നുള്ള കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നു. ഇംഗ്ലീഷ്, മലയാളം എന്നിവയടക്കം 12 പ്രാദേശിക ഭാഷകളിൽ ഈ ഉപന്യാസ മത്സരം നടത്തുന്നു. ക്ലീൻ ഇന്ത്യ ആണ് ഈ വർഷത്തെ മത്സരത്തിന്റെ പ്രമേയം.

2006 ൽ തുടങ്ങിയ ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ ഉപന്യാസ മത്സരത്തിന്റെ ഒൻപതാം പതിപ്പാണിത്. 6-8 ക്ലാസുകൾക്കായി ജൂനിയർ വിഭാഗം, 9-12 ക്ലാസുകൾക്കായി സീനിയർ വിഭാഗം എന്നിങ്ങനെ രണ്ടു കാറ്റഗറികളിലായാണ് മത്സരം. 500-600 വാക്കുകളിൽ ഒതുങ്ങുന്ന ഉപന്യാസമാണ് കുട്ടികൾ എഴുതേണ്ടത്. സ്‌കൂൾ, സിറ്റി, ദേശീയ തല വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കും. പ്രാദേശിയ ഭാഷയിൽ എഴുതുന്നവർക്കായി സംസ്ഥാനതല സമ്മാനങ്ങളുമുണ്ട്.

സ്‌കൂളുകളിൽ നടത്തപ്പെടുന്ന മത്സരത്തിന്റെ സ്‌കൂൾതല വിജയികളെ അതത് വിദ്യാലയങ്ങളിൽ തന്നെ തീരുമാനിക്കും. അതിലെ മികച്ച രചനകൾ സിറ്റിതലത്തിലും, അതിലെ മികച്ചവ ദേശീയതലത്തിലും വിധി നിർണയത്തിന് പരിഗണിക്കും.

ദേശീയതല വിജയികൾക്ക് രാഷ്ട്രപതിഭവൻ സന്ദർശിക്കാനുള്ള അവസരം മുൻവർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. ദേശീയതലത്തിലെ പ്രമുഖ സെലിബ്രിറ്റികളുമായി അടുത്ത് നേരിൽ സംവാദിക്കാനും വിജയികൾക്കവസരമുണ്ട്. അത്യാകർഷകമായ നിരവധി മറ്റു സമ്മാനങ്ങൾ ഓരോ ലെവലിലും വിജയികളെ കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.tatabuildingindia.com എന്ന വെബ്‌സൈറ്റിൽ നിന്ന് അറിയാം.