ഇൻഡസ് ടവേഴ്‌സ് 35,000 ഹരിത സൈറ്റുകൾ സ്ഥാപിക്കും

Posted on: December 6, 2014

Indus-Towers-Big

ലോകത്തെ ഏറ്റവും വലിയ ടെലികോം ടവർ കമ്പനിയായ ഇൻഡസ് ടവേഴ്‌സ്, ഇന്ത്യയിലെ 15 ടെലികോം സർക്കിളുകളിൽ 35,000 ഹരിത സൈറ്റുകൾ സ്ഥാപിക്കും. ഇത്തരം സൈറ്റുകളിൽ ഡീസൽ ഉപയോഗവും കാർബൺ പുറംതള്ളലും കുറയ്ക്കും. ഊർജം ലാഭിക്കാനും കഴിയും.

ഇൻഡസ് ടവേഴ്‌സിന് രാജ്യത്ത് 1.14 ലക്ഷം ടവറുകളാണുള്ളത്. 54 ദശലക്ഷം ലിറ്റർ ഡീസൽ ഉപഭോഗം പ്രതിവർഷം കുറയ്ക്കാനും അതുവഴി 140 ദശലക്ഷം കിലോഗ്രാം കാർബൺ പുറം തള്ളൽ കുറയ്ക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതുവഴി ലാഭിക്കപ്പെടുന്ന ഊർജം 3.5 ദശലക്ഷം വൃക്ഷങ്ങൾ നടുന്നതിന് തത്തുല്യമാണ്. മൊത്തം ടവർ പ്രദേശത്തിന്റെ 30 ശതമാനം ഇപ്രകാരം ഹരിത സൈറ്റുകൾ ആക്കി മാറ്റുമെന്ന് ഇൻഡസ് ടവേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി.എസ് ശാന്താ രാജു പറഞ്ഞു.

ഹരിതാഭമായ പരിസ്ഥിതിയും ഇടമുറിയാത്ത നെറ്റ്‌വർക്ക് കണക്ടിവിറ്റിയും ആണ് ലക്ഷ്യമെന്ന് കമ്പനി ചീഫ് ഓപറേറ്റിംഗ് ഓഫീസർ ബിമൽ ദയാൽ വ്യക്തമാക്കി.