വായുമലിനീകരണ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കണമെന്ന് സിഎസ്ഇ ശില്പശാല

Posted on: November 30, 2014

CSE-Workshop-b-Big

കാലോചിതമായി വായുമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനുള്ള റോഡ് മാപ്പ് തയാറാക്കണമെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) ശില്പശാല സർക്കാരിനോട് ആവശ്യപ്പെട്ടു. ഭൗതിക നടപടികളിലൂടെ വായുമലിനീകരണ നിയന്ത്രണം സംബന്ധിച്ച ഏക ദിന ശില്പശാല, ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലാണ് സംഘടിപ്പിച്ചത്.

CSE-Workshop-a-Big

എയർക്വാളിറ്റി ഇൻഡെക്‌സ് ഉൾപ്പെടയുള്ള കർശന നിബന്ധനകൾ ഇന്ത്യയിലും നടപ്പാക്കണം. യൂറോ 3 നിലവാരം നടപ്പാക്കുന്നതിൽ 14 വർഷം പിന്നിലാണ് ഇന്ത്യ. വാഹന എൻജിനുകൾക്കു മാത്രമല്ല, ഇന്ധനങ്ങൾക്കും ഏകീകൃത മാനദണ്ഡം കർശനമാക്കണം. രാജ്യത്ത് 2017 ൽ മാത്രമെ യൂറോ 4 നിലവാരം പൂർണമായും പ്രാബല്യത്തിൽ വരു. ഈ സാഹചര്യത്തിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്നും ശില്പശാലയിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി.

സിഎസ്ഇ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ് ചൗധരി, പ്ലാനിംഗ് കമ്മീഷൻ മുൻ അംഗം കൃത് പരീഖ്, ഗിസ് സീനിയർ ട്രാൻസ്‌പോർട്ട് അഡ്‌വൈസർ മാൻഫ്രഡ് ബ്രീത്തോപ്, പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടർ റോഹിത് ദാവാർ, ശ്രീകാന്ത് ഗുപ്ത (ഡൽഹി സ്‌കൂൾ ഓഫ് ഇക്‌ണോമിക്‌സ്), ഇന്ത്യൻ ഓയിൽ കോർപറേഷൻ മുൻ ഡയറക്ടർ ആർ. കെ. മൽഹോത്ര എന്നിവർ ക്ലാസുകൾ നയിച്ചു. സൗപർണോ ബാനർജി, ഷീബ മദൻ തുടങ്ങിയവർ ശില്പശാലയ്ക്കു നേതൃത്വം നൽകി.