ചികിത്സയും, നിരക്ഷതയും വെല്ലുവിളിയെന്ന് ഇന്ത്യ4ഇന്ത്യ സർവേ

Posted on: November 30, 2014

Tata-Capital-Logo-small

ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുടെ അഭാവവും നിരക്ഷതയുമാണെന്ന് ടാറ്റാ കാപ്പിറ്റൽ ഇന്ത്യ4ഇന്ത്യ സർവേ. ദക്ഷിണ, പശ്ചിമ ഇന്ത്യ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ആവശ്യപ്പെടുമ്പോൾ ഉത്തര, പൂർവ ഇന്ത്യയിൽ നിരക്ഷരത ഇപ്പോഴും പ്രശ്‌നമായി തുടരുന്നു.

ദക്ഷിണേന്ത്യൻ നഗരങ്ങളിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരബാദ്, തിരുച്ചിറപ്പിള്ളി എന്നിവ സർവേയിലുൾപ്പെടുത്തിയിരുന്നു. ഡുറൈറ്റ് (www.doright.in) വെബ്‌സൈറ്റ് വഴിയാണ് ഇന്ത്യ4ഇന്ത്യ സർവേ നടത്തിയത്, 5000 ൽപ്പരം ആളുകൾ സർവേയിൽ പങ്കെടുത്തു. കുട്ടികളുടെ അവകാശങ്ങൾ, സ്ത്രീ ശാക്തീകരണം, ഭക്ഷ്യസുരക്ഷ എന്നിവയാണ് ഇന്ത്യ നേരിടുന്ന മറ്റ് പ്രധാന വെല്ലുവിളികളായി സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

രാജ്യത്തെ അഭിമുഖീകരിക്കുന്ന മാക്രോ ലെവൽ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവേ നടത്തിയത്. സർവേയിൽ പ്രധാന വെല്ലുവിളികളെന്ന് കണ്ടെത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് ജനകീയവബോധം വളർത്തുന്ന പ്രചരണ പരിപാടികളാണ് ഈ കാമ്പൈയിന്റെ അടുത്തഘട്ടം.