പൈനാപ്പിൾ കൃഷിയിൽ എത്തിഫോണിന് അംഗീകാരം

Posted on: October 24, 2014

Pineapple-Plantation-big

പൈനാപ്പിൾ കൃഷിയിൽ എത്തിഫോൺ ഉപയോഗിക്കുന്നതിന് കൃഷി വകുപ്പ് അംഗീകാരം നൽകി. എത്തിഫോൺ കീടനാശിനിയല്ലെന്നും പൈനാപ്പിൾ ചെടികൾ ഒരേ സമയം പുഷ്പിക്കാൻ സഹായകമായ ഹോർമോൺ മാത്രമാണെന്നും കൃഷി വകുപ്പ് വ്യക്തമാക്കി.

എത്തിഫോൺ പ്രയോഗത്തിലൂടെ എത്തിലീൻ വാതകം സൃഷ്ടിച്ച് ചെടികൾ പൂക്കുന്നതിനു സഹായിക്കുക മാത്രമെ ചെയ്യുന്നുള്ളുവെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എത്തിഫോണിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കൃഷി വകുപ്പിന്റെ വിശദീകരണം.