ബില്യൺ ട്രീസ് രണ്ടാംഘട്ടം തുടങ്ങി

Posted on: October 4, 2014

Green-Vein-Sakharia-plantin

പരിസ്ഥിതി സംഘടനയായ ഗ്രീൻ വെയിനിന്റെ ആഭിമുഖ്യത്തിലുള്ള ഹരിതവത്കരണ പദ്ധതിയായ ബില്യൺ ട്രീസിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ സക്കറിയ എറണാകുളം ജില്ലയിലെ തൃക്കാക്കര തിരുവോണം നഗറിലെ അടാട്ടില്ലം കാമ്പസിൽ നിർവഹിച്ചു. പദ്ധതിക്കു വേണ്ടി 5,000 ആൽമരത്തൈകളാണ് ഗ്രീൻ വെയിനിന്റെ തൃക്കാക്കര നേഴ്‌സറിയിൽ നട്ടുവളർത്തുന്നത്.