മൈട്രീ ചലഞ്ചിൽ ടിസ്റ്റും

Posted on: October 3, 2014

Tist-Eng-College-big

ടോക് എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും മെഗാസ്റ്റാർ മമ്മുട്ടിയുടെ മൈ ട്രീ ചലഞ്ചിന്റെ ഭാഗമായി. 66 തൈകൾ നട്ട് മറ്റ് ആറു കോളജുകളെ കൂടി വൃക്ഷത്തൈകൾ നടാൻ ക്ഷണിക്കുകയും ചെയ്തു. കോളജിലെ വിദ്യാർത്ഥികൾ മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച് മരം വച്ചുപിടിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡോ. ഡി. വിൻസെന്റ് എച്ച്. വിൽസൺ പറഞ്ഞു. മരങ്ങൾ സംരംക്ഷിക്കാനായി വിദ്യാർത്ഥികളുടെ മേൽനോട്ട സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിംഗ് (കോതമംഗലം), എൻ ഐ ടി (തിരുച്ചിറപ്പള്ളി), എൻ ഐ ടി (കോഴിക്കോട്), സ്‌കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ച്വർ (വിജയവാഡ), സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനീയറിംഗ് (പാല), എസ് ഡി എം ലോ കോളജ് ( മംഗലാപുരം) എന്നീ കോളജുകളെയാണ് ടിസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.