പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ഹര്‍ജി

Posted on: July 27, 2018

 

കൊച്ചി : പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്കും മറ്റ് എതിര്‍കക്ഷികള്‍ക്കും നാലാഴ്ചത്തെ സമയം അനുവദിച്ചു.

ഈ കേസ്, ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. തെര്‍മോക്കോള്‍ പ്ലേറ്റ്, കപ്പ്, പാക്കേജ് സാമഗ്രികള്‍ തുടങ്ങിയവ നിരോധിക്കണമെന്നും ഇവ കത്തിക്കുന്നതു തടയണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശി മരിയ നെടുംപാറ, കളമശേരി സ്വദേശി സാബു എന്നിവരാണ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുവഴികളിലും കാനകളിലും കടലിലും പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.