യെസ് ബാങ്ക് നാച്ചുറൽ കാപിറ്റൽ അവാർഡ് രജിസ്‌ട്രേഷൻ ആരംഭിച്ചു

Posted on: June 10, 2018

കൊച്ചി : യെസ് ബാങ്കിന്റെ ഈ വർഷത്തെ നാച്ചുറൽ കാപിറ്റൽ പുരസ്‌ക്കാരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാച്ചുറൽ കാപിറ്റൽ സഖ്യം (എൻസിസി), വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യൂ ഡബ്ല്യൂഎഫ്), യെസ്ബാങ്ക് എന്നിവർ ചേർന്ന് സംഘടിപ്പിച്ച നാച്ചുറൽ കാപിറ്റൽ ഫോറത്തിലാണ് പ്രകൃതി മൂലധന പുരസ്‌ക്കാരത്തിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും പാരിസ്ഥിതിക കാര്യനിർവഹണത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള അംഗീകാരമായാണ് ഈ അവാർഡുകൾ നൽകുന്നത്.

പ്രകൃതി സംരക്ഷകർ, ഫോട്ടോഗ്രാഫർമാർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുൾപ്പെട്ട ജൂറി പാനലാണ് വിജയികളെ തെരഞ്ഞെടുക്കുക. ഒക്‌ടോബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. രജിസ്‌ട്രേഷൻ ജൂലൈ 31 ന് സമാപിക്കും. ഏഴു വിഭാഗങ്ങളിലായാണ് യെസ്ബാങ്ക് നാച്ചുറൽ കാപിറ്റൽ അവാർഡ് 2018 നൽകുന്നത്.

വ്യക്തിഗത വിഭാഗത്തിൽ പിക്‌സൽ പെർഫെക്റ്റ് (ഫോട്ടോഗ്രാഫി), ട്രയിൽബ്ലാസർ (ഫോട്ടോ എസ്സെ), കാപ്ച്ചറിങ് ദി ഗാൻജസ് (പുതിയ ഫോട്ടോഗ്രാഫി വിഭാഗം), നേച്ചർ ലീഡർ (വ്യക്തിഗതം) എന്നിങ്ങനെയും സംഘടനാ വിഭാഗത്തിൽ എക്കോ കോർപറേറ്റ് (ഉത്പാദനം/സേവനം), ചെറുകിട പ്രസ്ഥാനങ്ങൾ (എംഎസ്എംഇകൾ/നോൺ പ്രോഫിറ്റ്‌സ്), എക്കോ കാമ്പസ് (വിദ്യാഭ്യാസ സ്ഥാപനങ്ങൾ) എന്നിങ്ങനെയാണ് പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണാ കപൂർ പറഞ്ഞു.