പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള നടപടികളുമായി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്

Posted on: June 8, 2018

കൊച്ചി : ആഗോള പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച വിപുലമായ പരിപാടികൾ മെഡിക്കൽ മിഷൻസ് ഡയറക്ടർ ഫാ. ഡാനിയേൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം തടയുന്നതിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ഹോസ്പിറ്റലും പരിസരവും വൃക്ഷലതാദികൾ നിറഞ്ഞ ഹരിതഗൃഹമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും അദേഹം പറഞ്ഞു.

തുടർന്ന് ഫലവൃക്ഷതൈകൾ നട്ട് പരിസ്ഥിതി പ്രതിജ്ഞയെടുത്തു. ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർമാരായ ഡോ. മോഹൻ വർഗീസ്, ഡോ. സാമുവൽ ചിത്തരഞ്ജൻ, സിനഡ് ക്യാമ്പസ് അഡ്മിനിസ്റ്റർ ഡോ.തോമസ് ജോർജ് ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മെഡിക്കൽ സ്റ്റുഡൻസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.