ആലില പദ്ധതി ഒക്ടോബർ രണ്ടു മുതൽ

Posted on: September 27, 2014

Tree-Saplings-bigസംസ്ഥാന സഹകരണവകുപ്പ് അഞ്ചു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ആലില പദ്ധതി നടപ്പാക്കും. ഒക്ടോബർ രണ്ടിന് പദ്ധതി നിലവിൽ വരും കേരളത്തിലെ 15,000 സഹകരണ സ്ഥാപനങ്ങളും സഹകാരികളും പദ്ധതി ഏറ്റെടുത്തു നടപ്പാക്കും. ഓരോ സംഘവും തങ്ങളുടെ പ്രവർത്തന പരിധിയിലുള്ള സർക്കാർ-സ്വകാര്യ സ്‌കൂളുകളോട് ചേർന്ന് പത്തു വൃക്ഷത്തൈകൾ എങ്കിലും നട്ടുപരിപാലിക്കണമെന്നാണ് സഹകരണ വകുപ്പിന്റെ നിർദ്ദേശം.