കാർ കഴുകാൻ ഫോംവാഷ് : 95 മില്യൺ ലിറ്റർ ജലം ലാഭിച്ച് നിസാൻ ഇന്ത്യ

Posted on: May 23, 2018

കൊച്ചി : കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 95 മില്യൺ ലിറ്റർ ജലം ലാഭിച്ച് നിസാൻ ഇന്ത്യ. ഫോം ഉപയോഗിച്ച് കാർ കഴുകുന്ന സംവിധാനത്തിലൂടെയാണ് നിസാൻ ജലം ലാഭിച്ചത്. ഫോം വാഷ് എന്ന പുതിയ കാർ വാഷ് ടെക്നോളജിയിലൂടെ ലാഭിച്ച ജല വിഭവ കണക്കുകൾ ലോക ഭൗമദിനത്തിന്റെ ഭാഗമായാണ് കമ്പനി പുറത്തുവിട്ടത്. 2014 മുതലാണ് ഫോം വാഷ് സംവിധാനം നിസാൻ രാജ്യത്തെ സർവ്വീസ് സെന്ററുകളിൽ ഉപയോഗിക്കുന്നത്.

സാധാരണ രീതിയിൽ കാർ കഴുകുന്നതിന് 162 ലിറ്റർ ജലം ഉപയോഗിക്കമ്പോൾ ഫോം വാഷ് വഴി 90 ലിറ്റർ ജലം മാത്രമാണ് ആവശ്യമായി വരുന്നത്. ഇതു വഴി ജല ഉപയോഗത്തിന്റെ 44 ശതമാനം ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് കമ്പനി പറഞ്ഞു. പ്രകൃതിക്ക് അനുയോജ്യമായ പുതിയ സംവിധാനം നിസാൻ, ഡാറ്റ്‌സൻ കാർ ഉടമകൾക്കിടയിൽ വലിയ പ്രചാരമാണ് നേടിയതെന്ന് നിസാൻ മോട്ടോർസ് ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജീവ് അഗർവാൾ പറഞ്ഞു.

TAGS: Nissan India |