കാഷ്മീർ പ്രളയം ആപ്പിളിന് 1,000 കോടിയുടെ നഷ്ടം

Posted on: September 21, 2014

Apples-big

ജമ്മുകാഷ്മീരിലുണ്ടായ പ്രളയം ആപ്പിൾ കൃഷിക്കും ബിസിനസിനും 1,000 കോടി രൂപയുടെ നഷ്ടം വരുത്തിയതായി അസോച്ചം. ബാരമുള്ള, ഷോപിയാൻ, സോപോർ എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. 30 ലക്ഷം പേരാണ് ആപ്പിളുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്നത്.

പ്രതിവർഷം 16 ലക്ഷം ടൺ ആപ്പിളാണ് കാഷ്മീരിൽ ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ മൊത്ത ഉത്പാദനത്തിന്റെ 10 ശതമാനം ആപ്പിളിൽ നിന്നാണ്. സെപ്റ്റംബർ അവസാനത്തോടെ വിപണിയിൽ എത്തേണ്ട കാഷ്മീർ ആപ്പിളിന്റെ ലഭ്യതയിൽ 60 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.