ന്യൂഡൽഹിയിൽ ഗ്ലോബൽ അഗ്രോ മീറ്റ് റോഡ്‌ഷോ

Posted on: September 17, 2014

Global-Agro-Meet-Roadshow-b

കേരള ഗവൺമെന്റ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി ചേർന്ന് ന്യൂഡൽഹിയിൽ ഗ്ലോബൽ അഗ്രോമീറ്റ് റോഡ്‌ഷോ സംഘടിപ്പിച്ചു. ഹോട്ടൽ ലീ മെറിഡിയനിൽ നടന്ന റോഡ് ഷോയിൽ കൃഷി മന്ത്രി കെ. പി. മോഹനൻ, മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ നാഷണൽ ഡയറക്ടർ സഞ്ജീവ് ചോപ്ര, അഗ്രികൾച്ചറൽ പ്രിൻസിപ്പൽ സെക്രട്ടറി സുബ്രതാ ബിശ്വാസ്, സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, സ്‌റ്റെർലിംഗ് ഗ്രൂപ്പ് എംഡി ശിവദാസ് ബി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നവംബർ 6,7 തീയതികളിലാണ് ഗ്ലോബൽ അഗ്രോ മീറ്റ്. മീറ്റിന്റെ ഭാഗമായി 6, 7, 8 തീയതികളിൽ ഗുണനിലവാരമുള്ള ജൈവ ഉത്പന്നങ്ങളുടെ പ്രദർശനമായ ബയോഫാക് ഇന്ത്യയും സംഘടിപ്പിക്കും.

കാർഷിക യൂണിവേഴ്‌സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ,ഹോർട്ടികൾച്ചറിസ്റ്റുകൾ, ഫ്‌ളോറികൾച്ചറിസ്റ്റുകൾ, അഗ്രി മാർക്കറ്റിംഗ് ബോർഡുകൾ തുടങ്ങിയവ ഗ്ലോബൽ അഗ്രോമീറ്റിൽ പങ്കെടുക്കും. ജർമ്മനി, യുഎസ്എ, നെതർലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൡ നിന്ന് വിദേശപ്രതിനിധികളും മീറ്റിന് എത്തിച്ചേരും.