ഹോണ്ട ടു വീലേഴ്‌സ് ഗ്രീൻ കൺസ്യൂമർ ഡേ സംഘടിപ്പിച്ചു

Posted on: September 30, 2017

കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഗ്രീൻ കൺസ്യൂമർ ഡേ ആചരിച്ചു. രാജ്യത്തെമ്പാടുമുള്ള 5500 ഷോറൂമുകൾ വഴി സെപ്റ്റംബർ 28 ന് ആണ് ഗ്രീൻ കൺസ്യൂമർ ഡേ ആചരിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിനായി ഹോണ്ട ടു വിലേഴ്‌സ് മുൻകൈ എടുക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു. ഹോണ്ടയുടെ എല്ലാ പ്ലാന്റുകളിലും മഴവെള്ളം സംഭരിക്കാനും സൂക്ഷിക്കാനുമുളള കഴിവുണ്ട്. ഇത് പിന്നീട് ഭൂഗർഭ ജല നിരപ്പ് ഉയർത്താൻ സഹായകരമാകുന്നു. ഗ്രീൻ കൺസ്യൂമർ ഡേ ആചരിക്കുന്നതിലൂടെ ഉപഭോക്താക്കൾക്കിടയിലും കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുത്പാദിപ്പിക്കുക എന്ന ആശയം പ്രചരിപ്പിക്കുകയാണെന്നും അദേഹം പറഞ്ഞു.

ഇന്ധനം പരമാവധി കുറച്ച് ഉപയോഗിക്കാനുള്ള വഴികൾ ഹോണ്ട സർവീസ് എൻജിനീയർമാർ ഉപഭോക്താക്കൾക്ക് പകർന്ന് നൽകും. കൃത്യ അളവിലുള്ള എയർ പ്രഷറും യഥാർത്ഥത്തിലുള്ള വാഹന ഘടകങ്ങളും ഇന്ധന ക്ഷമത കൂട്ടാൻ സഹായകരമാകും. മരങ്ങൾ നടുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദ എൽഇഡി ലാമ്പുകളും നൽകുന്നുണ്ട്. ഗ്രീൻ കൺസ്യൂമർ ഡേയോടനുബന്ധിച്ച് ഡീലർമാർ പരിസര ശുചീകരണവും സംഘടിപ്പിച്ചു.