ഇൻഡസ് ടവേഴ്‌സ് ഹരിത മൊബൈൽ ടവറുകൾ വ്യാപിപ്പിക്കുന്നു

Posted on: September 8, 2017

കൊച്ചി : ടെലികോം ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഇൻഡസ് ടവേഴ്‌സ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഗ്രീൻ മൊബൈൽ സൈറ്റുകളുടെ പോർട്ട്‌ഫോളിയോ 62,000 മായി വർധിപ്പിച്ചു. ഇന്ന് ഇൻഡസ് ടവേഴ്‌സ് 86,200 സൈറ്റുകൾ ഔട്ട്‌ഡോർ സൈറ്റുകൾ ആയി പ്രവർത്തിപ്പിക്കുന്നു, പോർട്ട്‌ഫോളിയോയുടെ 70 % ത്തോളം വരുമിത്. അത്തരം സൈറ്റുകളിൽ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഗ്രീൻ സൈറ്റുകൾ നെറ്റ് വർക്ക് അപ്‌ടൈമിൽ വിട്ടുവീഴ്ചയില്ലാതെ, പവർ ബാക്കപ്പിനായി ഡീസൽ ഉപയോഗിക്കാതെ നെറ്റ് വർക്ക് പ്രവർത്തനം നടപ്പാക്കുന്ന ടെലികോം ടവർ സൈറ്റുകളാണ്.

ഷട്ട് എസി പ്രോഗ്രാമുകൾ നടപ്പാക്കി അഞ്ചു വർഷത്തിനിടെ 27 ദശലക്ഷം മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനു തുല്യമായ കാർബൻ എമിഷൻ കുറയ്ക്കുകയും 200 ദശലക്ഷം ലിറ്റർ ഡീസൽ ലാഭിക്കുകയും ചെയ്തു. പരിസ്ഥിതിയുടെ പ്രത്യാഘാതങ്ങൾ പരമാവധി കുറച്ചുകൊണ്ട് തടസങ്ങൾ ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സാധ്യമാക്കാനായി ഇൻഡസ് ടവേഴ്‌സ് തുടർന്നും സാങ്കേതിക വിദ്യകളിൽ നവീകരണം നടത്തുമെന്ന് ഇൻഡസ് ടവേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബിമൽ ദയാൽ പറഞ്ഞു.

ഇൻഡസ് ടവേഴ്‌സ് പരമാവധി പവർ ഔട്ട്പുട്ട് നേടാൻ ഉയർന്ന ഊർജ്ജ ക്ഷമതയുള്ള പരിഹാരങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഒപ്പം അതിന്റെ സൈറ്റുകളിൽ വാൽവ്‌റെഗുലേറ്റഡ് ലെഡ്ആസിഡ് (വിആർ എൽ എ) ബാറ്ററികൾ ആണ് വിന്യസിച്ചിരിക്കുന്നത്. സൈറ്റുകളിൽ സോളാർ കൂളിംഗ് യൂണിറ്റുകളും (സി.യു.യു.കൾ), സിംപിൾ പവർ സൊലൂഷനുകൾ (എസ്പിഎസ്) തുടങ്ങിയ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ സ്ഥാപിക്കുകയാണ്. തുടക്കം മുതൽ 40 ശതമാനം ഊർജ്ജം കമ്പനിക്ക് ലാഭിക്കാനായിട്ടുണ്ട്.

ഒരു ഗ്രിഡിൽ നിന്നുള്ള പവറോ ബാറ്ററിയോ അല്ലെങ്കിൽ ഡീസലോ സൗരോർജ്ജം ഉപയോഗിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന മികച്ചതും നൂതനവുമായ പരിഹാരമാണ് എസ്‌സിയു. ഇതിൽ കൂളന്റ് ആയി ന്വാഭാവികമായുള്ള വായു ആണ് ഉപയോഗിക്കുന്നത്. ഇതിനാണെങ്കിൽ ചെലവ് ഒട്ടും തന്നെയില്ല. കമ്പനി മൊബൈൽ ടവറുകൾക്ക് വൈദ്യുതി നൽകുന്നതിനായി ഹൈബ്രിഡ് സോളാർ, ഫ്യുവൽ സെല്ലുകൾ, ബയോമാസ്, സി.എൻ.ജി / പി.എൻ.ജി ഊർജ പരിഹാരങ്ങൾ എന്നിവയും പരീക്ഷിക്കുന്നുണ്ട്.