കൊങ്കൺ റെയിൽവേ 30,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും

Posted on: September 11, 2014

Rathnagiri-Station-big

കൊങ്കൺ റെയിൽവേ കോർപറേഷൻ ഈ മൺസൂൺ കാലത്ത് 30,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 700 കിലോമീറ്റർ ദൈർഘ്യമുള്ള കൊങ്കൺ റെയിൽവേ ലൈനിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതായി കൊങ്കൺ റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ സുധ കൃഷ്ണമൂർത്തി പറഞ്ഞു.

ഓരോ പ്രദേശത്തിനു അനുയോജ്യമായ മരങ്ങളാണ് 65 റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച നട്ടുവളർത്താൻ ഉദേശിക്കുന്നത്. മാവും കശുമാവും ഔഷധസസ്യങ്ങളുമെല്ലാം ഇവയിൽ ഉൾപ്പെടുന്നു.