ബിഎസ്4 ഇന്ധനം വിപണിയിൽ എത്തി

Posted on: April 4, 2017

കൊച്ചി : ബിഎസ്4 ഇന്ധനം വിപണിയിലെത്തി. ഇന്ധനങ്ങളുടെ നിലവാരം ക്രമാനുഗതമായി ഉയർത്തികൊണ്ടുവരുന്നതിന്റെ ഏഴാമത്തെ ചുവടുവയ്പാണിത്. 1994 മുതൽ തുടങ്ങിയതാണ് പ്രസ്തുത നവീകരണ പ്രക്രിയ. 50 പിപിഎം (പാർട്‌സ് പെർ മില്യൺ) സൾഫറോടു കൂടിയ ബിഎസ്4 , 2010-ലാണ് അവതരിപ്പിച്ചതെങ്കിലും അഖിലേന്ത്യാ തലത്തിൽ ലഭ്യമാകുന്നത് ഇപ്പോഴാണ്.
വ്യവസായ-ഗതാഗത മേഖലയ്ക്കുള്ള എൽഎൻജി, വാഹനങ്ങൾക്കുള്ള സിഎൻജിയും ഓട്ടോ എൽപിജിയും ഗാർഹികാവശ്യങ്ങൾക്ക് പാചക വാതക പൈപ് ലൈൻ തുടങ്ങിയ ഇന്ധന സംവിധാനം കൂടുതൽ കരുത്തുറ്റതാക്കാൻ എണ്ണ പ്രകൃതി വാതക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്.

വാഹന ഇന്ധനങ്ങളുടെ പുതിയ യുഗം തുടങ്ങുകയാണെന്ന് ബിഎസ് 4 വാഹന ഇന്ധനം ലഭ്യമാക്കുതിന്റെ ദേശീയതല ഉദ്ഘാടനം ഒഡീഷയിലെ ഭുവനേശ്വറിൽ നിർവഹിച്ചു കൊണ്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. പറഞ്ഞു. മലിനീകരണം കുറവുള്ള ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ രാജ്യത്തെ 125 കോടി ജനങ്ങൾക്കും ആരോഗ്യദായകമായ ജീവിതസാഹചര്യമുണ്ടാകും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഇന്ത്യ മുഴുവൻ ബിഎസ് 4 ഇന്ധനം ലഭ്യമാക്കിയ വലിയ ദൗത്യം സമയബന്ധിതമായി നിർവഹിച്ച എണ്ണവിൽപ്പന കമ്പനികളായ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയെ കേന്ദ്രമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കാർബൺ ബഹിർഗമനവും ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലും കുറച്ച് ഭാവിയിൽ ലോകം നേരിടാൻ പോകു ഏറ്റവും വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ആഗോള ഉടമ്പടി രൂപീകരിക്കാനുള്ള പാരിസിലെ കോൺഫറൻസ് ഓഫ് പാർടീസ് 21 (കോപ് 21) ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പിന്തുണയ്ക്ക് അടിവരയിടുതാണ് ബിഎസ് 4 ലേയ്ക്കുള്ള മാറ്റം. ബിഎസ് 4 ഇന്ധനത്തിന്റെയും വാഹനങ്ങളുടെയും ഉപയോഗത്തിലൂടെ രാജ്യത്ത് മലിനീകരണം ഗണ്യമായ കുറയ്ക്കാനാവും. ആഗോളമാനദണ്ഡങ്ങൾക്കനുസരിച്ച് 2020 ഏപ്രിൽ ഒിന് ബിഎസ് 6 ഇന്ധനം അവതരിപ്പിക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തുകയാണ് അടുത്ത ദൗത്യം ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

പെട്രോളിയം സെക്രട്ടറി കെ.ഡി.ത്രിപാതി, മിനിസ്ട്രി ഓഫ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസിലെയും ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.