വണ്ടർലാ പരിസ്ഥിതി ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

Posted on: January 13, 2017

കൊച്ചി : കേരളത്തിലെ സ്‌കൂളുകൾക്കായി വണ്ടർലാ ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പട്ടം സെന്റ് മേരീസ് ഹയർ സെക്കന്റി സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശൂർ ജില്ലയിലെ എക്‌സൽ പബ്ലിക് സ്‌കൂളിനും തൊടുപുഴ വിമല പബ്ലിക് സ്‌കൂളിനുമാണ് രണ്ടാം സ്ഥാനം. തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ, മലപ്പുറം പാലേമേട് എസ്.വി.എച്ച്.എസ്, കണ്ണൂർ ഉറുസിലിൻ സീനിയർ സെക്കൻഡറി സ്‌കൂൾ എന്നിവ മൂന്നാം സ്ഥാനം നേടി.

മികച്ച നിലവാരം പുലർത്തിയ 20 സ്‌കൂളുകൾക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്‌കൂളുകൾക്ക് യഥാക്രമം 50,000, 25,000, 15,000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഒൻപതാം തവണയാണ് വണ്ടർലാ കേരളത്തിലെ സ്‌കൂളുകൾക്കായി അവാർഡ് വിതരണം ചെയ്യുന്നത്.

ഭവൻസ് വിദ്യാമന്ദിർ എളമക്കര എറണാകുളം, ജി.എം.യു.പി സ്‌കൂൾ ഒഴുക്കൂർ മലപ്പുറം, സെന്റ് മേരീസ് എൽപിഎസ് മുരിക്കാശേരി ഇടുക്കി, സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് നെടുങ്കണ്ടം ഇടുക്കി, ജി.എച്ച്.എസ്എസ്എസ് സൗത്ത് എഴിപ്രം എറണാകുളം, മേരി മൗണ്ട് പബ്ലിക് സ്‌കൂൾ കോട്ടയം, സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ കോട്ടയം, ചിന്മയ വിദ്യാലയ കാസർകോട്, വേദവ്യാസ വിദ്യാലയം മലാപ്പറമ്പ് കോഴിക്കോട്, ചവറ ഇന്റർനാഷണൽ അക്കാദമി വാഴക്കുളം എറണാകുളം, ഗവണ്മെന്റ് യുപിഎസ് ഇടവിളാകം തിരുവനന്തപുരം, സി.എം.എസ് എൽപി സ്‌കൂൾ മുഹമ്മ ആലപ്പുഴ, ജിയുപിഎസ് ബെമ്മണ്ണൂർ പാലക്കാട്, ബിലിവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂൾ തിരുവല്ല പത്തനംതിട്ട, ഹോളിക്വീൻസ് യുപിഎസ് രാജകുമാരി ഇടുക്കി, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കൂടരഞ്ഞി കോഴിക്കോട്, ലേബർ ഇന്ത്യ ഗുരുകുലം സ്‌കൂൾ മരങ്ങാട്ടുപിള്ളി കോട്ടയം, രാമകൃഷ്ണ മിഷൻ എച്ച്എസ്എസ് കോഴിക്കോട്, സർവോദയ വിദ്യാലയ നാലാഞ്ചിറ തിരുവനന്തപുരം, കാർമൽ ഗേൾസ് എച്ച്എസ്എസ് തൈക്കാട് തിരുവനന്തപുരം എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിനർഹരായത്.