പാരീസ് കാലാവസ്ഥ ഉടമ്പടി നിലവിൽ വന്നു

Posted on: November 7, 2016

paris-agreement-big

ന്യൂഡൽഹി : കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടി നിയമമായി. ഭൗമതാപനില രണ്ടു ഡിഗ്രി സെൽഷ്യസ് പരിധിക്കുള്ളിൽ നിർത്തുക എന്നതാണ് പാരീസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ ഉൾപ്പടെ 96 രാജ്യങ്ങളാണു കരാർ അംഗീകരിച്ചത്.

ലോകത്തെ കാർബൺ വാതകബഹിർഗമനത്തിനു കാരണക്കാരായ രാജ്യങ്ങളിൽ 55 ശതമാനം പിന്തുണച്ചാൽ ഉടമ്പടി രാജ്യാന്തര നിയമമാകുമെന്നാണു വ്യവസ്ഥ. ഒക്ടോബർ ആദ്യം തന്നെ ഈ കടമ്പ കടന്നിരുന്നു. നവംബർ നാലിനു കരാർ നിലവിൽവരുമെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തയാഴ്ച മൊറോക്കോ കാലാവസ്ഥ സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

TAGS: Paris Agreement |