കാലാവസ്ഥ മാറ്റത്തിനെതിരെ ബിഫോർ ദ് ഫ്‌ളഡ്

Posted on: November 7, 2016

before-the-flood-big

ന്യൂഡൽഹി : കാലാവസ്ഥ മാറ്റത്തിനെതിരായ സന്ദേശവുമായി ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ. ബിഫോർ ദ് ഫ്‌ളഡ് എന്ന കാപ്രിയോയുടെ ഹ്രസ്വചിത്രം ഒരു ദിവസം കൊണ്ടു ഡൗൺ ലോഡ് ചെയ്തത്. 28 ലക്ഷം പേർ. കഴിഞ്ഞ ദിവസം നാഷനൽ ജിയോഗ്രഫിക് ചാനലിൽ സംപ്രേക്ഷണം ചെയ്ത ചിത്രമാണു പിന്നീടു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. 1,17,56,473 പേർ ഇതേവരെ ഈ ചിത്രം കണ്ടു.

ഒരു മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഫ്രാൻസീസ് മാർപാപ്പ തുടങ്ങി പ്രമുഖർ അഭിപ്രായം പങ്കുവയ്ക്കുന്നു. കാലാവസ്ഥ മാറ്റത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങൾ പരിധിയില്ലാതെ പുറന്തള്ളുന്ന യുഎസിനെ നിശിതമായി വിമർശിച്ച് ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകയും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) ഡയറക്ടർ ജനറൽ സുനിത നാരായണനും ചിത്രത്തിലുണ്ട്.