ആർ ബി എസ് എർത്ത് ഹീറോസ് അവാർഡുകൾ പ്രഖ്യാപിച്ചു

Posted on: October 28, 2016

rbs-earth-heroes-winners-20

കൊച്ചി : റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡിന്റെ ആറാമത് ആർ ബി എസ് എർത്ത് ഹീറോസ് അവാർഡുകൾ പ്രഖ്യാപിച്ചു. വന്യജീവി സംരക്ഷണ രംഗത്ത് അനന്യസാധാരണമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഏഴു വ്യക്തികളേയും സ്ഥാപനങ്ങളേയുമാണ് അവാർഡിനായി തെരഞ്ഞെടുത്തത്. ഡോ. കരൺസിംഗ്, വട്ടക്കനാൽ കൺസർവേഷൻ ട്രസ്റ്റ്, പൂർണിമദേവി ബർമൻ, ഡോ. വിഭു പ്രകാശും നികിത പ്രകാശും, വരദ് ഗിരി, ഡോ. അമിത് മല്ലിക്, ഖഗേശ്വർ നായിക് എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി അവാർഡിന് അർഹരായത്.

പരിസ്ഥിതി, വന്യജീവിസംരക്ഷണ രംഗത്തെ പ്രമുഖർ അടങ്ങിയ ജൂറിക്ക് രാജ്യവ്യാപകമായി ലഭിച്ച നോമിനേഷനുകളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ പരിസ്ഥിതി രംഗത്ത് ക്രിയാത്മക മാറ്റങ്ങൾ വരുത്താൻ സുപ്രധാന പ്രവർത്തനങ്ങൾ നടത്തുന്നവരെ അംഗീകരിക്കാൻ എർത്ത് ഹീറോസ് പുരസ്‌കാരങ്ങൾക്കു കഴിയുന്നുണ്ടെന്ന് ആർ ബി എസ് ഫൗണ്ടേഷൻ ഇന്ത്യയുടെ ചെയർ പേഴ്‌സണും കൺട്രി ഹെഡ് ഓഫ് സർവീസസ് മാനേജിംഗ് ഡയറക്ടറുമായ പങ്കജ് ഫടാർഫോഡ് ചൂണ്ടിക്കാട്ടി.

സംരക്ഷണ രംഗത്ത് ഏറ്റവും അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും ആദരിക്കാനും ആർ ബി എസ് എർത്ത് ഹീറോസ് അവാർഡുകൾ സഹായിക്കുന്നതായി റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡിന്റെ ഹെഡ് ഓഫ് സസ്‌റ്റെയിനബിലിറ്റിയും ആർ ബി എസ് ഫൗണ്ടേഷൻ ഇന്ത്യയുടെ ഡയറക്ടറുമായ എൻ. സുനിൽകുമാർ ചൂണ്ടിക്കാട്ടി.