കാലാവസ്ഥ ഉച്ചകോടി : ഇന്ത്യൻ നിലപാടിനെ സിഎസ്ഇ സ്വാഗതം ചെയ്തു

Posted on: October 16, 2016

sunita-narain-cse-big

ന്യൂഡൽഹി : റുവാൻഡയിൽ സമാപിച്ച ലോക കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് സിഎസ്ഇ ഡയറക്ടർ ജനറൽ സുനിത നാരായൻ പറഞ്ഞു. ലോകം നേരിടുന്ന യാഥാർത്ഥ്യത്തിലേക്കാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള കരാർ വിരൽ ചൂണ്ടുന്നത്. ഏക ലക്ഷ്യത്തോടെയുള്ളതാണെങ്കിലും വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങളാണ് ഓരോ രാജ്യത്തിനും നിർവഹിക്കാനുള്ളത്. ആഗോള പരിസ്ഥതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ചൈനയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും സുനിത നാരായൻ വ്യക്തമാക്കി.

chandra-bhushan-cse-big

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളും പരിഗണിച്ചുള്ള കർമ്മപദ്ധതിയാണ് ലോക കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യ അവതരിപ്പിച്ചതെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചന്ദ്ര ഭൂഷൺ പറഞ്ഞു. മുൻ നിർദേശങ്ങളെ അപേക്ഷിച്ച് കാലാവസ്ഥയ്ക്ക് ഇരട്ടി നേട്ടം ലഭിക്കുന്ന അജണ്ട മുന്നോട്ടുവെയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 70 ബില്യൺ ടൺ കാർബൺഡൈഓക്‌സൈഡിന് തുല്യമായ എച്ച്എഫ്‌സി പുറന്തള്ളൽ ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ചന്ദ്ര ഭൂഷൺ ചൂണ്ടിക്കാട്ടി.