കാലാവസ്ഥ നിരീക്ഷണ വിമാനം അടുത്തവർഷം കൊച്ചിയിൽ എത്തും

Posted on: September 13, 2016

m-55-geopsysica-aircraft-bi

കൊച്ചി : കൊച്ചിൻ യൂണിവേഴ്‌സിറ്റി റഡാർകേന്ദ്രം മൺസൂൺ പഠനം ശക്തമാക്കാനായി യൂറോപ്പിലെ ഗവേഷണ കേന്ദ്രങ്ങളുമായി ചേർന്ന് അത്യാധുനിക കാലാവസ്ഥ നിരീക്ഷണ വിമാനം അടുത്ത മൺസൂൺ കാലത്ത് കൊച്ചിയിൽ എത്തിക്കും.

എം-55 ജിയോ ഫിസിക്ക എന്ന റഷ്യൻ നിർമിത വിമാനത്തിന് ഭൗമ ഉപരിതലത്തിൽ നിന്ന് 21 കിലോമീറ്റർ ഉയരത്തിൽ അഞ്ചു മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിവുണ്ട്. യൂറോപ്പിലെ 26 ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് നടത്തുന്ന സ്ട്രാറ്റോ ക്ലീം പ്രോജക്ടിന്റെ സഹായത്തോടെയാണ് വിമാനം കൊണ്ടുവരുന്നത്. കേരളത്തിലെയും ദക്ഷിണേന്ത്യയിലും ആകാശത്ത് കാലാവസ്ഥ നിരീക്ഷണ വിമാനം ഗവേഷണം നടത്തും.