മഹാരാഷ്ട്രയിലെ കണ്ടൽക്കാടുകൾ റിസർവ് വനമായി പ്രഖ്യാപിച്ചു

Posted on: August 30, 2016

Mangroves-of-Mumbai-Big

മുംബൈ : മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ മുഴുവൻ കണ്ടൽക്കാടുകളും സംരക്ഷിത വനമേഖലയായി (റിസർവ്  ഫോറസ്റ്റ്) പ്രഖ്യാപിച്ചു. കണ്ടൽക്കാടുകൾ സംരക്ഷിത വനമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ 720 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരത്തോടു ചേർന്ന് 29,839 ഹെക്ടർ കണ്ടൽക്കാടുകളുണ്ട്. ഇതിൽ 16,554 ഹെക്ടർ സർക്കാർ ഭൂമിയിലാണ്. 13,285 ഹെക്ടർ സ്വകാര്യ വ്യക്തികളുടെ കൈവശവും.

റിസർവ് വനമായി പ്രഖ്യാപിച്ചതോടെ കണ്ടൽക്കാടുകളുടെ സംരക്ഷണച്ചുമതല പൂർണമായും വനം വകുപ്പിനായിരിക്കും. മഹാരാഷ്ട്രയിലെ കണ്ടൽക്കാടുകളെ വനമായി പ്രഖ്യാപിക്കണമെന്ന് 2005 ൽ ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു.