വരൾച്ച : മറാത്ത്‌വാഡയിലേക്ക് കുടിവെള്ള ട്രെയിനുകൾ

Posted on: April 6, 2016

Marathwada-Drought-Big

മുംബൈ : വരൾച്ച അതിരൂക്ഷമായ മാറാത്ത്‌വാഡ മേഖലയിലേക്ക് കുടിവെള്ളം എത്തിക്കാൻ രണ്ട് ട്രെയിനുകൾ സജ്ജമാക്കിയതായി മഹാരാഷ്ട്ര സർക്കാർ. ഇപ്പോൾ തദേശസ്വയംഭരണ സ്ഥാപനങ്ങൾ ആഴ്ചയിൽ ഒരിക്കൽ വിതരണം ചെയ്യുന്ന വെള്ളം മാത്രമാണ് മനുഷ്യജീവൻ നിലനിർത്തുന്നത്. ലക്ഷക്കണക്കിനാളുകൾ ഈ മേഖലയിൽ നിന്നും പലായനം ചെയ്തു കഴിഞ്ഞു. ആയിരകണക്കിന് കന്നുകാലികളാണ് ചത്തൊടുങ്ങുന്നത്.

തുടർച്ചയായി നാലാം വർഷമാണ് മറാത്ത്‌വാഡ വരൾച്ചയുടെ പിടിയിലാകുന്നത്. 11 അണക്കെട്ടുകളും വരണ്ടുണങ്ങിയ അവസ്ഥയിലാണ്. വരൾച്ചമൂലം കൃഷി നശിച്ചതിനെ തുടർന്ന് 2015 ൽ 3,228 കർഷകർ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തിരുന്നു. ഇവരിൽ 83 ശതമാനം പേരും മറാത്ത്‌വാഡ – വിദർഭ മേഖലയിലുള്ളവരാണ്. മഹാരാഷ്ട്രയിലെ 21 ജില്ലകളിലായി 15,747 ഗ്രാമങ്ങൾ വരൾച്ച ബാധിത പ്രദേശങ്ങളായി സർക്കാർ പ്ര്ഖ്യാപിച്ചിട്ടുണ്ട്.