ഗ്രീൻശബരിമല പ്രചാരണം ഊർജ്ജിതമാക്കി

Posted on: January 9, 2016

Green-Sabarimala-Campaign-B

കൊച്ചി: ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കാനും, പമ്പാ നദിയിൽ വസ്ത്രമുപേക്ഷിക്കുന്നത് നിരോധിക്കാനുമുളള ബോധകത്കരണത്തിനു വേണ്ടി ഗ്രീൻശബരിമല പദ്ധതി ഊർജ്ജിതമാക്കുന്നു. വിവിധ വകുപ്പുകളുടെസഹകരണത്തോടെ പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പിൽ വരുത്താനുളള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബോധവത്കരണം ഊർജ്ജിതമാക്കുന്നതെന്ന് ജില്ലാ കളക്ടർ എസ. ഹരികിഷോർ പറഞ്ഞു.

ലോകത്തിലെതന്നെ ഏറ്റവും വലിയ തീർത്ഥാടക കേന്ദ്രങ്ങളിലൊന്നായ ശബരിമല സ്ഥിതിചെയ്യുന്നത് ഏറെ പരിസ്ഥിതി പ്രാധാന്യമുളള പശ്ചിമഘട്ടത്തിലെ പെരിയാർകടുവ സങ്കേതത്തിലാണ്. കോടിക്കണക്കിന് ഭക്തരാണ് സീസണിലും അല്ലാതെയും അയ്യപ്പദർശനത്തിനായി എത്തുന്നത്. ഓരോ വർഷവും വർദ്ധിക്കുന്ന തീർത്ഥാടക പ്രവാഹം സംരക്ഷിത വനമേഖലയിൽഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. മണ്ണിന്റെയും വെള്ളത്തിന്റെയും മലിനീകരണം, മാലിന്യ സംസ്‌കരണം തുടങ്ങിയവ ശബരിമലയിലെ വെല്ലുവിളികളാണ്. അതിനാൽ തന്നെ തീർത്ഥാടകരെ പരിസ്ഥിതി അവബോധമുളളവരാക്കുകയാണ് ലക്ഷ്യം. സ്‌കൂൾവിദ്യാർത്ഥികൾ, കുടുംബശ്രീ, വനംവകുപ്പ്, ശുചിത്വമിഷൻ, തിരുവിതാംകൂർദേവസ്വംബോർഡ് എന്നിവയുടെസഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പ്ലാസ്റ്റിക് വസ്തുക്കൾ ശബരിമലയിലേക്ക് കൊണ്ടുവരുന്നത് കുറയ്ക്കണമെന്നും പ്ലാസ്റ്റിക് അനുബന്ധ മാലിന്യങ്ങൾ ചവറ്റുകുട്ടകളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്നുമാണ് പ്രാഥമികമായി തീർത്ഥാടകരോട് ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുന്നതെന്ന് എസ്. ഹരികിഷോർ പറഞ്ഞു. പമ്പയിൽ വസ്ത്രമുപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല, മറിച്ച് കുറ്റകരവുമാണ്. ഇത ്തീർത്ഥാടകരെ പറഞ്ഞു മനസിലാക്കുന്നതിനാണ് മിഷൻ ഗ്രീൻ ശബരിമല ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ഭാഗമായി കാനനപാതയിൽ 200 ചവറ്റുകുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരമായിതുണിസഞ്ചികൾ നൽകുന്ന പദ്ധതിവിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന കിയോസ്‌കുകളിലൂടെയാകും നടപ്പാക്കുക. വനംവകുപ്പ്‌ ചെക്‌പോസ്റ്റ്, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ ഈ സംവിധാനം ലഭ്യമാകും. തീർത്ഥാടന പാതയിൽ സ്ഥാപിച്ചിട്ടുളള  പരസ്യബോർഡുകൾ വഴിയും വീഡിയോ ഗാനങ്ങൾ വഴിയും  പ്രചാരം നടത്തിവരുന്നു. ഹോട്ടലുകൾ, കെഎസ്ആർടിസി ബസ് എന്നിവയിലൂടെ ഇക്കോഗാർഡ് പ്രവർത്തകർവഴിയും ബോധവത്കരണം ഊർജ്ജിതമാക്കി.

പമ്പയിൽ വസ്ത്രമുപേക്ഷിക്കുന്നത് തടയുന്നതിനുവേണ്ടി അമ്പതോളം ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രചരണം നടത്തുന്നുണ്ട്. ഇവരെകൂടാതെ ശുചിത്വമിഷന്റെ മുപ്പതോളം പ്രവർത്തകരും ബോധവത്കരണത്തിൽ പങ്കെടുക്കുന്നു. പമ്പയിൽ നടക്കുന്ന ഒപ്പുശേഖരണവും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഞാൻ പമ്പയിൽവസ്ത്രമുപേക്ഷിക്കില്ല, പരിസരമലിനീകരണം നടത്തില്ല എന്ന പ്രതിജ്ഞയോടൊപ്പമാണ് മൂവായിരത്തോളം ഒപ്പുശേഖരണം നടത്തിയത്. ഇതോടൊപ്പം അര കിലോമീറ്ററോളംവരുന്ന ക്യാൻവാസ് ഒപ്പുശേഖരണവും നടത്തിക്കഴിഞ്ഞതായി കളക്ടർ അറിയിച്ചു.

ശുദ്ധജല വിതരണത്തിനായികേരള വാട്ടർ അതോറിറ്റിശുദ്ധീകരണ പ്ലാന്റ്സ്ഥാപിക്കാൻ സഹായം നൽകുന്നുണ്ട്. കാനനപാതയിൽ അമ്പതിടത്ത് കുടിവെളള കിയോസ്‌കുകൾസ്ഥാപിക്കാനുളള പദ്ധതിദേവസ്വംബോർഡ് ഏറ്റെടുത്തുകഴിഞ്ഞു. കുപ്പിവെളളംവാങ്ങുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നടപടി. 20 ലക്ഷത്തോളംപ്ലാസ്റ്റിക്‌വെള്ളക്കുപ്പികളാണ്ഓരോതീർത്ഥാടനക്കാലത്തും ശബരിമലയിൽവിറ്റഴിയുന്നത്.

ഈ വർഷത്തെ പ്രവർത്തനത്തിൽഏറ്റവും ശ്രദ്ധേയമായത്തീർത്ഥാടകരുടെ പങ്കാളിത്തമാണ്. missiongreensabarimala.com എന്ന വെബ്‌സൈറ്റ്‌വഴി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും തീർത്ഥാടകർക്ക് അവസരമുണ്ട്. 386 തീർത്ഥാടകർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടിട്ടുണ്ട്. 37000 തുണിസഞ്ചികളാണ് വെബ്‌സൈറ്റ് വഴി ലഭ്യമാക്കിയത്. ഇത ്‌വലിയ നേട്ടമാണെന്നും എസ്. ഹരികിഷോർചൂണ്ടിക്കാട്ടി.

പമ്പയും ശബരിമലയും മലിനമാക്കുന്നതിനും പമ്പയിൽ വസ്ത്രമുപേക്ഷിക്കുന്നതിനും പിഴചുമത്തുന്നതിനുമുമ്പ്, ഇക്കാര്യം തീർത്ഥാടകരെ പറഞ്ഞ് മനസിലാക്കിക്കാനാണ് പ്രത്യേക ശ്രദ്ധകൊടുത്തത്. ഫെബ്രുവരി മുതൽ ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്നത് കുറ്റകരമാണെന്ന് തീർത്ഥാടകരെ ബോധ്യപ്പെടുത്താനും മിഷൻ ഗ്രീൻശബരിമലയ്ക്ക് സാധിച്ചിട്ടുണ്ട്.