മുത്തൂറ്റ് ഹരിതതീരം പദ്ധതിക്ക് തുടക്കം കുറിച്ചു

Posted on: November 10, 2015

Muthoot-Finance-Harithathee

കൊച്ചി : മുത്തുറ്റ് ഫിനാൻസിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഹരിതതീരം പദ്ധതിക്ക് തുടക്കം കുറിച്ചു. ജൈവ പച്ചക്കറിത്തോട്ടം പ്രോത്സാഹിപ്പുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ ചെല്ലാനം പ്രദേശത്തെ 300 ഓളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും. ചെല്ലാനത്തെ വിൻസൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

എല്ലാവർക്കും വിഷമില്ലാത്ത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ കുടുംബത്തിനും 10 പച്ചക്കറി ഗ്രോബാഗ് വച്ച് 300 ഓളം കുടുംബങ്ങൾക്ക് ഗ്രോബാഗുകൾ വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം പ്രഫ. കെ. വി. തോമസ് എം.പി നിർവഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ബാബുജോൺ മലയിൽ, വിൻസൊസൈറ്റി ഡയറക്ടർ സിസ്റ്റർ ആലിസ് ലൂക്കോസ്, കെ.കെ. ജോർജ്, മുളവുകാട് കൃഷി ഓഫീസർ സുനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പദ്ധതിയുടെ മുന്നൊരുക്കമായി പരിശീലന ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. പരിശീലനക്ലാസുകൾക്ക് ചെല്ലാനം കൃഷി ഓഫീസർ ഷീബ, മുളവുകാട് കൃഷി ഓഫീസർ സുനിൽ എന്നിവർ നേതൃത്വം കൊടുത്തു. പരിപാടിയോടനുബന്ധിച്ച് ലഘുലേഖകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തിരുന്നു. എല്ലാ കുടുംബങ്ങളിലേക്കും ജൈവ പച്ചക്കറി സംസ്‌കാരം വ്യാപിപ്പിക്കുക എന്നതാണ് മുത്തൂറ്റ് ഹരിതതീരം പദ്ധതികൊണ്ട് കമ്പനി ഉദേശിക്കുന്നത്.