ഗോ ഗ്രീൻ കാമ്പയിനുമായി ഡി പി വേൾഡ്

Posted on: September 19, 2015

DP-World-Kochi-Go-Green-Big

കൊച്ചി : ഡിപി വേൾഡ് വല്ലാർപാടത്ത് ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 മുതൽ 21 വരെ ഗോ ഗ്രീൻ കാമ്പയിൻ സംഘടിപ്പിക്കുന്നു. പുനരുപയോഗം, പുനർനിർമാണം, കാലാവസ്ഥ വ്യതിയാനം എന്നീ തീമുകളെ അടിസ്ഥാനമാക്കിയാണ് കാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്.

കാമ്പയിന്റെ ഭാഗമായി കുഴുപ്പിള്ളി ബീച്ചിൽ കൊച്ചി ഡിപി വേൾഡ് ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി. 85 ജീവനക്കാർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പി. ജി. വിജയൻ. വാർഡ്‌മെംബർമാരായ തങ്കണി ശശി, സുബാഷ്ണി ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു.