ഫെവികോൾ വൃക്ഷാരൂപൻ ദിവസ്

Posted on: August 17, 2015

Fevicol-Vriksharopan-Diwas-

കൊച്ചി : വുഡ് വർക്കിംഗ് കോൺട്രാക്ടർമാരുടെ ക്ലബായ ഫെവികോൾ ചാമ്പ്യൻസ് ക്ലബ് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യവ്യാപകമായി വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് വൃക്ഷാരൂപൻ ദിവസ് ആഘോഷിച്ചു. രാജ്യത്തെ 180 നഗരങ്ങളിലായുള്ള 190 കേന്ദ്രങ്ങളിൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെടികൾ നട്ടു. 418 ക്ലബുകളിലായി 13000 ത്തിൽ ഏറെ ജോലിക്കാരും കരാറുകാരും പരിപാടിയിൽ പങ്കാളികളായി.

ഏഷ്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന അഡെസീവ് ബ്രാൻഡായ പിഡിലൈറ്റിന്റെ ഫെവികോളും ഈ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകും. ഫെവികോൾ ചാമ്പ്യൻസ് ക്ലബിന്റെ എല്ലാ വോളണ്ടിയർമാരും വൃക്ഷാരൂപൻ ദിവസിൽ പങ്കെടുക്കുന്നുവെന്നത് ഏറെ സന്തോഷകരമാണെന്ന് പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ഫെവികോൾ ഡിവിഷൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പ്രസിഡന്റ് സലിൽ ദലാൾ പറഞ്ഞു.