കൃഷ്ണപട്ടണം തുറമുഖത്തിന് ഗോൾഡൻ പീകോക്ക് അവാർഡ്

Posted on: July 21, 2015

 

കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി പ്രകാശ് ജാവ്‌ദേക്കറിൽ നിന്നും ഗോൾഡൻ പീകോക്ക് അവാർഡ്  കൃഷ്ണപട്ടണം പോർട്ട്് മാനേജിംഗ്  ഡയറക്ടർ സി. ശശിധർ സ്വീകരിക്കുന്നു.

കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി പ്രകാശ് ജാവ്‌ദേക്കറിൽ നിന്നും ഗോൾഡൻ പീകോക്ക് അവാർഡ് കൃഷ്ണപട്ടണം പോർട്ട്മാനേജിംഗ് ഡയറക്ടർ സി. ശശിധർ സ്വീകരിക്കുന്നു.

കൊച്ചി :  ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം തുറമുഖത്തിന് ഈ വർഷത്തെ ഗോൾഡൻ പീകോക്ക് എൻവയേൺമെന്റ് മാനേജ്‌മെന്റ് അവാർഡ് ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ മികച്ച സംഭാവനകൾക്കുള്ള അവാർഡ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി വകുപ്പ് സഹമന്ത്രി പ്രകാശ് ജാവ്‌ദേക്കറിൽ നിന്ന് കൃഷ്ണപട്ടണം പോർട്ട് മാനേജിംഗ് ഡയറക്ടർ സി. ശശിധർ ഏറ്റുവാങ്ങി.

തുറമുഖ പരിസരത്ത് 20 ലക്ഷവും സമീപ ഗ്രാമങ്ങളിൽ അര ലക്ഷത്തിലധികവും വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കാൻ കഴിഞ്ഞതാണ് പരിസ്ഥിതി സംരക്ഷണ രംഗത്ത് കൃഷ്ണപട്ടണം തുറമുഖം കൈവരിച്ച ഒരു പ്രധാന നേട്ടം. തുറമുഖത്ത് സോളാർ ലൈറ്റുകളും തൊഴിലാളികളുടെ കോളനിയിൽ സോളാർ വാട്ടർ ഹീറ്ററും സ്ഥാപിച്ചു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ഒഴിവാക്കാനായി ഗ്രാമീണർക്ക് സമീപ ഗ്രാമങ്ങളിൽ പാചക വാതക കണക്ഷൻ ലഭ്യമാക്കുകയും ചെയ്തു.

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് പി. എൻ. ഭഗവതിയും സുപ്രീം കോടതിയിലെ മുൻ ജഡ്ജി ജസ്റ്റീസ് അരിജിത് പസ്സായതും ഉൾപ്പെടെയുള്ള വിധി കർത്താക്കളാണ് ഗോൾഡൻ പീക്കോക്ക് പുരസ്‌കാരത്തിന് വിജയികളെ തെരഞ്ഞെടുത്തത്.