പുതുവൈപ്പ് ഓഷ്യനേറിയം കേന്ദ്ര പാരിസ്ഥിതികാനുമതി മൂന്ന് മാസത്തിനകം

Posted on: July 2, 2015

Minister-K-Babu-Big

തിരുവനന്തപുരം : എറണാകുളം ജില്ലയിലെ പുതുവൈപ്പിൽ ഓഷ്യനേറിയം ആൻഡ് മറൈൻ ബയോളജിക്ക റിസർച്ച് സെന്റർ സ്ഥാപിക്കാനുള്ള പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും, എളംങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും അനുമതി ലഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു. 480 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്.

കേരള കോസ്റ്റൽസോൺ മാനേജ്‌മെന്റ് അഥോറിട്ടി ഈ പദ്ധതിയുടെ പാരിസ്ഥിതിക, തീരദേശ മേഖല അനുമതി സംബന്ധിച്ച അപേക്ഷ പരിഗണിക്കുകയും, കേന്ദ്ര അനുമതിക്കായി ശുപാർശയും ചെയ്തിട്ടുണ്ട്. കേന്ദ്ര അനുമതി മൂന്നു മാസത്തിനകം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. അനുമതി ലഭിച്ചാലുടൻ ആഗോള ടെൻഡർ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.