മഹീന്ദ്ര ആപ്പിൾ വിപണിയിൽ

Posted on: November 24, 2013

Mahindra-Saboro-Apples

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അഗ്രി ബിസിനസ് വിഭാഗം ഇന്ത്യൻ ഉപഭോക്താക്കൾക്കായി സോബോറോ എന്ന പുതിയ ബ്രാൻഡ് അവതരിപ്പിച്ചു.
പുതിയ ബ്രാൻഡിന്റെ കീഴിൽ ആദ്യം ആപ്പിളായിരിക്കും വിപണിയിലെത്തിക്കുക. പിന്നീട് മുന്തിരി, വാഴപ്പഴങ്ങൾ, ഇറക്കുമതി ചെയ്യുന്ന മറ്റു ഫ്രൂട്ടുകളും ലഭ്യമാക്കും. മൂന്നുവർഷത്തിനുള്ളിൽ 200 സ്ഥലങ്ങളിലേക്ക് ഉത്പന്നങ്ങളുടെ ലഭ്യത വ്യാപിപ്പിക്കും. ഇതോടെ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ബ്രാൻഡഡ് ഫ്രൂട്ട് നൽകുന്ന ആദ്യ കോർപ്പറേറ്റ് സ്ഥാപനമായിരിക്കുകയാണ് മഹീന്ദ്ര.

നിലവിൽ ഗുണമേന്മയാർന്ന മുന്തിരികൾ യൂറോപ്പിലേക്കയക്കുന്ന ഒന്നാംനമ്പർ സ്ഥാപനമാണ് മഹീന്ദ്ര. മുന്തിരി ലഭ്യമാക്കുന്നതിനായി മഹാരാഷ്ട്രയിലെ
അറുന്നൂറോളം കർഷകരുമായി കമ്പനി ധാരണയിലെത്തിയിട്ടുണ്ട്.
ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിൽ മാത്രമെ ഇവ ലഭിക്കുകയുള്ളു.