ഐ ഓൺ എർത്ത് സമ്മിറ്റ് അബുദാബിയിൽ

Posted on: June 27, 2015

Sustainable-Development-in-

ദുബായ് : രണ്ടാമത് ഐ ഓൺ എർത്ത് സമ്മിറ്റ് ഒക് ടോബർ 6 മുതൽ 8 വരെ അബുദാബിയിൽ നടക്കും. സുസ്ഥിര വികസനത്തിനായി അന്തർദേശീയവും പ്രാദേശികവുമായ ലക്ഷ്യങ്ങൾക്ക് ഉച്ചകോടി രൂപം നൽകും.

യുഎഇ വിഷൻ 2021 നാഷണൽ അജണ്ട, അബുദാബി എൻവയേൺമെന്റൽ പോളിസി തുടങ്ങിയ കാര്യങ്ങളും ഉച്ചകോടി ചർച്ചചെയ്യുമെന്ന് അബുദാബിയിലെ ജനറൽ എൻവയേൺമെന്റ ഏജൻസി സെക്രട്ടറി റാസാൻ ഖലീഫ അൽ മുബാരക് പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ 30 സെഷനുകളാണ് ഐ ഓൺ എർത്ത് ഉച്ചകോടിയിൽ ക്രമീകരിച്ചിട്ടുള്ളത്.

അബുദാബി ഗ്ലോബൽ എൻവയേൺമെന്റൽ ഡാറ്റാ ഇനീഷ്യേറ്റീവ്, ഐ ഓൺ എർത്ത് അലയൻസ്, യുണൈറ്റഡ് നേഷൻസ് എൻവയേൺമെന്റ് പ്രോഗ്രാം (യുഎൻഇപി), ഗ്രൂപ്പ് ഓൺ എർത്ത് ഒബ്‌സർവേഷൻസ്, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സംഘടനകളുടെ ഐ ഓൺ എർത്തിന് പിന്തുണ നൽകുന്നുണ്ട്.