മായം : 14 ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചു

Posted on: June 26, 2015

Coconut-Oil--Big

തിരുവനന്തപുരം : മായം ചേർത്ത 14 ബ്രാൻഡ് വെളിച്ചെണ്ണയുടെ ഉത്പാദനവും വിതരണവും വിൽപനയും സംസ്ഥാനത്ത് നിരോധിച്ചിരുന്നു. എന്നാൽ ഒരേ ബ്രാർഡ് നെയിമിൽ വിവിധ ഉത്പാദകർ വെളിച്ചെണ്ണ വിൽപന നടത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരോധിച്ചിട്ടുളള ബ്രാൻഡുകളുടെയും അവയുടെ ഉത്പാദകരുടെയും വിശദവിവരങ്ങൾ ചുവടെ.

കേര പ്ലസ് (ബിൻ ഷെയ്ഖ് ഫുഡ് പാർക്ക്, എടക്കര), ഗ്രീൻ കേരള (അച്ചു ട്രേഡേഴ്‌സ്, പാലക്കാട്), കേര എ വൺ (എ.എം. കോക്കനട്ട് ഇൻഡസ്ട്രീസ്, തിരുപ്പൂർ ജില്ല), കേര സൂപ്പർ (എ.എം. കോക്കനട്ട് ഇൻഡസ്ട്രീസ്, തിരുപ്പൂർ ), കേരം ഡ്രോപ്‌സ് ( സൗത്ത് ലാൻഡ് ആഗ്രോ ടെക് ഇൻഡസ്ട്രീസ്, രാമനാട്ടുകര), ബ്ലേസ് (പവൻ ഇൻഡസ്ട്രീസ്, മലപ്പുറം), പുലരി (ബ്ലോക്ക് നം. 26, കിൻഫ്ര ഫുഡ് പ്രോസസിംഗ് പാർക്ക്, അടൂർ, പത്തനംതിട്ട), കൊക്കോ സുധം (കൈരളി ആഗ്രോ പ്രോഡക്ട്‌സ്, കൊച്ചി), കല്ലട പ്രിയം (കല്ലട ഓയിൽ മിൽസ്, തൃശൂർ), കേര നൻമ (കല്ലട ഓയിൽ മിൽസ്, തൃശൂർ), കൊപ്ര നാട് ( ജോസ് ബ്രദേഴ്‌സ് ആൻഡ് സൺസ്, തൃശൂർ), കോക്കനട്ട് നാട് (ജോസ് ബ്രദേഴ്‌സ് ആൻഡ് സൺസ്, തൃശൂർ), കേര ശ്രീ (പി.കെ. ഓയിൽ മിൽസ്, ചേവരമ്പലം, കോഴിക്കോട്), കേര നൻമ (ശ്രീ പരാശക്തി ഓയിൽ ട്രേഡേഴ്‌സ്, അയിരൂർ, വർക്കല).

നിരോധിച്ച വെളിച്ചെണ്ണയുടെ വിൽപന ശ്രദ്ധയിൽപ്പെടുന്ന പക്ഷം അയത് അതത് ജില്ലയിലെ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ ശ്രദ്ധയിലോ ടോൾഫ്രീ നമ്പറായ 1800 425 1125 എന്ന നമ്പറിലോ അറിയിക്കുവാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.