15,000 സ്‌കൂളുകൾക്ക് വാട്ടർ പ്യൂരിഫയറുകൾ

Posted on: November 17, 2013

Drinking-Waterശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തെ 15, 000 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ശാഖകൾ 15,000 സ്‌കൂളുകൾക്ക് വാട്ടർ പ്യൂരിഫയറുകൾ സമ്മാനിച്ചു. എസ്ബിഐക്കു പുറമെ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ മറ്റ് ബാങ്കുകളും ഈ ഉദ്യമവുമായി സഹകരിച്ചു. ബാങ്ക് ചെയർമാൻ ശ്രീമതി അരുന്ധതി ഭട്ടാചാര്യ, എംഡിമാരായ എ. കൃഷ്ണകുമാർ, എസ്. വിശ്വനാഥൻ എന്നിവർ ഈ സാമൂഹ്യസേവന പ്രവർത്തനത്തിന് നേതൃത്വം നൽകി.

ഇതിനു മുൻപും ഫാനുകൾ, വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയവ ബാങ്ക് സ്‌കൂളുകൾക്ക് സംഭാവന നൽകിയിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ സ്‌കൂളുകൾക്കും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും ബാങ്കിന്റെ സംഭാവനകൾ ഉപകാരപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 400-ലേറെ ആംബുലൻസുകളും ബാങ്ക് സംഭാവനയായി നൽകി. 2012-13 വർഷം 123 കോടിയാണ് സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി ബാങ്ക് ചെലവിട്ടത്.