ഇൻഡോർ റെയിൽവേ സ്‌റ്റേഷനിൽ 20 കിലോവാട്ട് സോളാർ പവർപ്ലാന്റ്

Posted on: May 19, 2015

Indore-Railway-Station-Big

ഭോപ്പാൽ : ഇൻഡോർ റെയിൽവേ സ്‌റ്റേഷനിൽ കണ്ടെയ്‌നർ കോർപറേഷൻ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചു. 20 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് കണ്ടെയ്‌നർ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ അനിൽകുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. പ്രതിദിനം 100 യൂണിറ്റ് സൗരോർജ്ജം ഉത്പാദിപ്പിക്കാൻ കഴിയും.

പ്ലാന്റിന് വൈദ്യുതി ബില്ലിൽ പ്രതിവർഷം 12 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ചിത്തഗോർ, നീമച്ച്, രത്‌ലം, ഇൻഡോർ എന്നിവിടങ്ങളിലായി മൊത്തം 100 കിലോവാട്ട് സോളാർ പവർ പ്ലാന്റാണ് കണ്ടെയ്‌നർ കോർപറേഷൻ സ്ഥാപിച്ചിട്ടുള്ളത്.