ഹരിതഗൃഹ വാതകങ്ങളുടെ പുറംന്തള്ളൽ 30 ശതമാനം കുറയ്ക്കുമെന്ന് കാനഡ

Posted on: May 17, 2015

Carbon-cut-canada-Big

ടൊറന്റോ : ഹരിതഗൃഹ വാതകങ്ങളുടെ പുറംന്തള്ളൽ 2005 നെ അപേക്ഷിച്ച് 2030 ഓടെ 30 ശതമാനം കുറയ്ക്കുമെന്ന് കാനഡ. കാനഡ ക്യോട്ട ഉടമ്പടിയിൽ പങ്കാളിയല്ല. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ സംബന്ധിച്ച 2020 ലെ ലക്ഷ്യം കൈവരിക്കാൻ ക്യോട്ടോ ഉടമ്പടി സഹായകമല്ലെന്നാണ് കാനഡയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് സ്വന്തമായ ലക്ഷ്യത്തിന് കാനഡ രൂപം നൽകിയിട്ടുള്ളതെന്ന് കാനേഡിയൻ പരിസ്ഥിതി മന്ത്രി ലിയോണ അഗ്ലുകാക്വ പറഞ്ഞു.

അമേരിക്ക 2005 നെ അപേക്ഷിച്ച് 2025 ൽ 26-28 ശതമാനം കുറവുവരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ 2030 ൽ 35 ശതമാനവും ജപ്പാൻ 26 ശതമാനവും കുറവ് വരുത്തും. എന്നാൽ ഏറ്റവും മലിനീകരണ ഭീഷണിയുള്ള ചൈന ഔദ്യോഗികമായി ലക്ഷ്യം പ്രഖ്യാപിച്ചിട്ടില്ല.