വാലന്റൈന്‍സ് ദിനത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍

Posted on: January 21, 2019

കൊച്ചി : വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍. എം ജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടൈന്‍മെന്റ്‌സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019 ലാണ് സണ്ണി പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 6-ന് ആരംഭിക്കുന്ന സംഗീത-നൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും.

ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എം ജെ 5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് തുടങ്ങിയ താരനിര വാലന്റൈന്‍സ് നൈറ്റ് 2019ന്റെ ഭാഗമാകും. നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ഗോള്‍ഡ്-1000, ഡയമണ്ട്-3500, പ്ലാറ്റിനം-5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റിന് ജിഎസ്ടി ബാധകം.

സിയോണ്‍ ക്രിയേഷന്‍സ് സംഘടിപ്പിക്കുന്ന ഈ മെഗാ ഷോ ഡയറക്ട് ചെയ്യുന്നത് മന്‍സൂര്‍ ജാസും, കോര്‍ഡിനേറ്റര്‍ ഷിയാസ് പെരുമ്പാവൂരുമാണ്. സാംസ്‌കാരിക പാരമ്പര്യം, അന്താരാഷ്ട്ര സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഐടി ഹബ്, ജനങ്ങളുടെ അതുല്യ പിന്തുണ എന്നിവയാണ് വാലന്റൈന്‍സ് ഡേ ആഘോഷമാക്കാന്‍ സണ്ണി ലിയോണ്‍ ഇക്കുറി കേരളത്തെ തിരഞ്ഞെടുത്തതെന്ന് മുഖ്യ സംഘാടകരായ നക്ഷത്ര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ലീഷിയ പ്രമോദ്, രാംപ്രസാദ്, ടി ആര്‍ ദീപക് എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7902546666, 7909185555.