യാത്ര

Posted on: January 16, 2019

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് യാത്ര. മഹി വി. രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ. എസ്.ആര്‍ നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് യത്ര പറയുന്നത്. കര്‍ഷക ആത്മഹത്യകള്‍ പൊള്ളിച്ച ആന്ധ്രയുടെ മുന്‍കാലങ്ങള്‍ ചിത്രത്തില്‍ കാണാം. 1453 കിലോ മീറ്റര്‍ നീണ്ട വൈ. എസ്. ആറിന്റെ പദയാത്രയാണ് സിനിമയുടെ പ്രധാന പ്രമേയം.

കോണ്‍ഗ്രസുമായുള്ള വൈ. എസ്. ആറിന്റെ അടുപ്പവും അകല്‍ച്ചയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇരുപത് വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തിന്റെ ടെയിലറുകളും പാട്ടുകളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തെലുങ്കിനു പുറമെ മലയാളത്തിലും തമിഴിലും ഉടന്‍ തന്നെ യാത്ര പ്രദര്‍ശനത്തിനെത്തും.

ജഗപതി റാവു, റാവു രമേഷ്, സുഹാസിനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാറാണ് സംഗീതം. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.