2.O സ്വന്തമാക്കിയത് 500 കോടി

Posted on: December 7, 2018

രജനീകാന്തിനെയും അക്ഷയ്കുമാറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഷങ്കര്‍ ഒരുക്കിയ 2.O ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സ്വന്തമാക്കിയത് 500 കോടി രൂപ. നവംബര്‍ 29 നാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് 2.O ന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നത് ധര്‍മ പ്രൊഡക്ഷന്‍സാണ്.

2010 ല്‍ പുറത്തിറങ്ങിയ യന്തിരന്‍ സിനിമയുടെ രണ്ടാം ഭാഗമാണിത്. രജനീകാന്ത്, അക്ഷയ് കുമാര്‍, ഷങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രവുമാണിത്.

TAGS: 2.O Film |