ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഹൈദരാബാദില്‍

Posted on: November 12, 2018

ഹൈദരാബാദ് : ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ നാലാംപതിപ്പ് ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയായി ഹൈദരാബാദില്‍ നടക്കും. ഹൈദരാബാദ് ഹൈടെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് കാര്‍ണിവല്‍.

ഹോളിവുഡ് മാതൃകയില്‍ വന്‍ബജറ്റില്‍ ഇന്ത്യന്‍ സിനിമകള്‍ ഒരുക്കുക, സംയുക്തസംരഭങ്ങളിലൂടെയുള്ള ചലച്ചിത്രനിര്‍മ്മാണം തുടങ്ങി ഇന്ത്യന്‍ സിനിമാവ്യവസായത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഒരു കൂട്ടം നവസംരഭങ്ങള്‍ക്ക് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ നാന്ദികുറിക്കും.

നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 5000 വ്യവസായ പ്രതിനിധികളും അഞ്ഞൂറിലധികം നിക്ഷേപകരും കാര്‍ണിവലില്‍ സംബന്ധിക്കും.ബിഗ് ബജറ്റ് സിനിമകളുടെ പ്രഖ്യാപനവും ഇതുമായി ബന്ധപ്പെട്ട കരാറുകളും ഇവിടെയുണ്ടാകും. 500 കോടി രൂപയുടെ നിക്ഷേപം ഇന്‍ഡിവുഡ് ഫലിം കാര്‍ണിവലിലൂടെ ഇന്ത്യന്‍ സിനിമാരംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.