അഖിലകേരള നാടകമത്സരം : കിസാൻരാമന്റെ വിരലുകൾ അരങ്ങേറി

Posted on: November 5, 2018

കിസാൻരാമന്റെ വിരലുകൾ

കൊച്ചി : കെസിബിസി മാധ്യമ കമ്മീഷന്റെ മുപ്പത്തൊന്നാമത് സംസ്ഥാനതല പ്രൊഫഷണൽ നാടകമത്സരത്തിന്റെ രണ്ടാം ദിവസം തിരുവനന്തപുരം മലയാളനാടകവേദിയുടെ കിസാൻരാമന്റെ വിരലുകൾ നിറഞ്ഞ സദസിനു മുന്നിൽ അരങ്ങേറി.

ഒരു സിനിമ തിരക്കഥ (മുദ്ര തിയേറ്റേഴ്‌സ് കൺസെപ്റ്റ്‌സ്, തൃശൂർ) ആണ് നവംബർ ആറിലെ നാടകം. നവംബർ പതിനഞ്ചുവരെ ദിവസവും ആറുമണിക്കാണ് നാടകം ആരംഭിക്കുന്നത്. വൈറസ് (സംസ്‌കൃതി തിരുവനന്തപുരം), കപടലോകത്തെ ശരികൾ (അമ്പലപ്പുഴ സാരഥി), പകിട (തൃശൂർ രജപുത്ര), ഇവൻ നായിക (ഓച്ചിറ നാടകരംഗം), ദൈവത്തിന്റെ പുസ്തകം (കായംകുളം സപര്യ), കുരുത്തി (തിരുവനന്തപുരം അക്ഷര), ഓർക്കുക വല്ലപ്പോഴും (കൊല്ലം അസ്സീസി), നയാപൈസ (കോഴിക്കോട് നവചേതന), അക്ഷരങ്ങൾ (കൊല്ലം ആവിഷ്‌കാര), ഇതാ, മനുഷ്യൻ (ബൈബിൾ നാടകം – കോട്ടയം ദർശന) എന്നിവയാണു മറ്റു നാടകങ്ങൾ.

ധാർമ്മികമൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും നാടകരൂപത്തിലൂടെ അവതരിപ്പിക്കുന്ന സമിതികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു മത്സരം സംഘടിപ്പിച്ചിട്ടുള്ളതെന്നു മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.