ഷക്കീലയുടെ ജിവിതം സിനിമ

Posted on: August 11, 2018

ഗ്ലാമര്‍താരം ഷക്കീലയുടെ ജീവിത കഥ പറയുന്ന സിനിമ ഒരുങ്ങുന്നു. റിച്ചാ ഛദ്ദയാണ് ഷക്കീലയുടെ വേഷത്തില്‍ എത്തുന്നത്. തമിഴ്, മലയാളം, തെലുഗു, കന്നട എന്നീ ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്. ഉത്തര്‍പ്രദേശിന്റെ ഫോറസ്റ്റ് ഏരിയയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.

സംഭവബഹുലമായ ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മലയാള സിനിമയും വിഷയമാകുന്നുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി നായിക റിച്ചാ ഛദ്ദ ഷക്കീലയുമായി ദിവസങ്ങളാണ് ചെലവഴിക്കുന്നത്. ചിത്രം ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിക്കും എന്നാണ് അണിയറവര്‍ത്തമാനം.

TAGS: Shakkeela |