ഡിജിറ്റൽ എന്റർടെയ്ൻമെന്റ് പ്ലാറ്റ് ഫോമുമായി സീ5

Posted on: February 16, 2018

തിരുവനന്തപുരം : സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ഏറ്റവും ബൃഹത്തായ ഡിജിറ്റൽ എന്റർടെയ്ൻമെന്റ് പ്ലാറ്റ്‌ഫോം സീ 5 അവതരിപ്പിച്ചു. സീ ഇന്റർനാഷണലിന്റെയും സി 5 ഗ്ലോബലിന്റെയും സി ഇ ഒ അമിത് ഗോയങ്കയാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രഖ്യാപനം നടത്തിയത്. ഗ്ലോബൽ മീഡിയ, എന്റർടെയ്ൻമെന്റ് പവർഹൗസായ സി എന്റർടെയ്ൻമെന്റിന്റെ ഡിജിറ്റൽ ഡെസ്റ്റിനേഷനായിരിക്കും ഇത്.

ലൈവ് ടി വി പരിപാടികളും ഓൺ ഡിമാൻഡ് പരിപാടികളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമ്പൂർണ ദൃശ്യാനുഭവമാണ് സീ 5 ഉറപ്പു നൽകുന്നത്. ഒരു ലക്ഷം മണിക്കൂറിന്റെ ഓൺ ഡിമാൻഡ് പരിപാടികൾ സി 5ൽ ലഭ്യമായിരിക്കും. ഇന്ത്യൻ സിനിമകൾ, വിദേശ സിനിമകൾ, ടി വി ഷോകൾ, സംഗീതം, ആരോഗ്യം, ലൈഫ്‌സ്റ്റൈൽ തുടങ്ങിയ പരിപാടികളുടെ വിവിധ ഭാഷകളിലുള്ള ഒറിജിനൽ സീ 5ൽ ലഭ്യമായിരിക്കും. 90ൽ അധികം ജനപ്രിയ ലൈവ് ടി വി ചാനലുകളുടെ ലൈവ് പരിപാടികളും ലഭ്യമാണ്. ഇതെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നുവെന്നതാണ് സി 5നെ ഇന്ത്യയിലെ ഏറ്റവും സമഗ്രതയുള്ള എന്റർടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നത്്.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഒറിയ, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി എന്നിങ്ങനെ 12 ഭാഷകളിലുള്ള പരിപാടികൾ സി 5ൽ കാണാനാകും. ഇതിൽ ഒറിയ ഒഴിച്ചുള്ള 11 ഭാഷകളിൽ ഡിസ്‌പ്ലേ ലാംഗ്വേജ് തെരഞ്ഞെടുക്കാനുള്ള അവസരം ഇന്ത്യയിൽ ആദ്യമായി സീ 5 ൽ ഉണ്ട്.

ക്രോം കാസ്റ്റ്, എയർപ്ലെ സപ്പോർട്ട്, ആഡ് ടു വാച്ച്‌ലിസ്റ്റ്, ആഡ് ടു ഫേവറിറ്റ്, സെറ്റ് ഷോ റിമൈൻഡേഴ്‌സ്, പ്ലെയർ മിനിമൈസ് ചെയ്ത് മറ്റ് ഉള്ളടക്കങ്ങൾക്കായി ബ്രൗസ് ചെയ്യാനുള്ള സൗകര്യം, ടി വി ഗൈഡ്, ലോ ബാന്റ് വിഡ്ത്തിലും തടസ്സമില്ലാത്ത സ്ട്രീമിംഗ് എന്നിവയും സവിശേഷതകളാണ്.

സി 5 ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐ ഒ എസ് ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പ്രോഗ്രസീവ് വെബ് ആപ്പ് www.zee5.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ആൻഡ്രോയ്ഡ് ടി വികൾ, ആമസോൺ ഫയർടിവി സ്റ്റിക് എന്നിവയിൽ ഉപയോഗിക്കാം. ക്രോംകാസ്്റ്റും സീ 5 സപ്പോർട്ട് ചെയ്യും.

ഫ്രീ, പ്രീമിയം പെയ്ഡ് പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫ്രീമിയം നിരക്ക് ലഭ്യമാണ്. യഥാർഥ പ്രതിമാസ നിരക്ക് 150 രൂപയാണെങ്കിലും പ്രതിമാസം 99 രൂപയെന്ന സ്‌പെഷ്യൽ ലോഞ്ച് ഓഫർ നിരക്കിൽ സീ 5 സബ്‌സ്‌ക്രിബ്ഷൻ ലഭ്യമാണ്. ഓഫർ പാക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് മുഴുവൻ ലൈബ്രറി കണ്ടന്റും ഉപയോഗിക്കാനാകും.

TAGS: Zee5 |