ജയൻ സ്മാരക ചലചിത്ര മാധ്യമ അവാർഡ് ഭാനുപ്രകാശിന്

Posted on: November 13, 2017

തിരുവനന്തപുരം : ജയൻ സ്മാരക ചലചിത്ര മാധ്യമ അവാർഡിന് ഭാനുപ്രകാശിനെ തെഞ്ഞെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബിലെ ടിഎൻജി ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ 15 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങ് പദ്മശ്രീ മധു ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പുരസ്‌കാരം സമർപ്പിക്കും.

തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ദേശാഭിമാനി ചീഫ് എഡിറ്റർ എം.വി. ഗോവിന്ദൻ മാസ്റ്റർ, ചലച്ചിത്രതാരങ്ങളായ ജോസ്, മധുപാൽ, പ്രഫ. അലിയാർ, മായാ വിശ്വനാഥ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ജയന്റെ സഹോദരപുത്രൻ കണ്ണൻ നായർ, ജയൻ ഫൗണ്ടേഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപകുമാർ പാലക്കാട്, ജയൻ സാംസ്‌കാരിക സമിതി പ്രസിഡന്റ് അഡ്വ. എ.എൻ. സതീഷ്‌കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.