ഇളയരാജയെപ്പറ്റി ഡിജിറ്റൽ ചിത്രവുമായി അറെ – മൈൻഡ് ഷെയർ

Posted on: October 13, 2017

കൊച്ചി : ഇളയരാജയെപ്പറ്റി ഡിജിറ്റൽ ചിത്രവുമായി ഫേസ്ബുക്ക്- അറെ – മൈൻഡ് ഷെയർ സംയുക്ത സംരംഭം. ഇളയരാജയുടെ സംഗീതാത്മാവിനോട് ചേർന്നു നിന്നുകൊണ്ട്, സംഗീത പ്രേമികൾക്കും ഇളയരാജയുടെ ആരാധകർക്കും ഒരുക്കുന്ന ഒരു സിനിമാറ്റിക് ഗീതകം ആണ് ഈ ഡിജിറ്റൽ മ്യൂസിക് യാത്ര.

പ്രകൃതിദത്തമായ അരുവിയിലെ ജലവും പ്രകൃതിദത്തമായ മന്ദമാരുതനും പോലെയാണ് തന്നിലൂടെ സംഗീതം ഒഴുകുന്നതെന്ന് ഇളയരാജ പറയുന്നു. വ്യത്യസ്ത ഭാഷകളിലുള്ള ശ്രോതാക്കളെ ഡിജിറ്റലായി ഒന്നിപ്പിച്ച് അവരെ ഇളയരാജയുമായി ബന്ധിപ്പിക്കുകയാണ് ഈ ചലച്ചിത്രത്തിന്റെ ലക്ഷ്യമെന്ന് അറെ സ്ഥാപകനായ ബി.ശശികുമാർ ചൂണ്ടിക്കാട്ടി.തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ സംഗീത വിസ്മയം തീർത്ത ഇളയരാജയെ കൂടുതൽ പരിചയപ്പെടുത്തുകയാണ് അദ്ദേഹത്തെപ്പറ്റിയുള്ള പുതിയ സംരംഭം.

ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും രാജാ സാർ എന്നറിയപ്പെടുന്ന ഇളയരാജയെപ്പറ്റിയുള്ള ഡിജിറ്റൽ ഫസ്റ്റ് ഫിലിം, ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാം വേദികളിലും അറെ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. അറെയുടെ സംഗീത വിഭാഗമായ, അറെ ഇയർ വോം, തമിഴ് ഗാനങ്ങൾ മേഖലയിലേയ്ക്ക് കടന്നിട്ടുണ്ട്.

വീഡിയോ, ഓഡിയോ, ഗ്രാഫിക് ആർട്ട്, ടെക്സ്റ്റ് എന്നിവയിലൂടെ വിനോദ ഉപാധികൾ ലഭ്യമാക്കുന്ന അറെ ഇന്ത്യയുടെ പ്രഥമ മൾട്ടി ഫോർമാറ്റ്, മൾട്ടി-ജൻറെ ഡിജിറ്റൽ മീഡിയ ബ്രാൻഡാണ്. ബി.ശശികുമാർ, അജയ് ചാക്കോ, സഞ്ജയ് റേ ചൗധരി എന്നിവരാണ് അറെയുടെ സ്ഥാപകൻ.