ഒഗ്ഗി വീണ്ടും കാർട്ടൂൺ നെറ്റ്‌വർക്കിൽ

Posted on: August 16, 2017

കൊച്ചി : ഒഗ്ഗി ആൻഡ് ദ കോക്ക്‌റോച്ചസിന്റെ പുതിയ സീസണുമായി കാർട്ടൂൺ നെറ്റ്‌വർക്ക്. വിനോദത്തിന്റെയും ആക്ഷന്റെയും തരംഗമാകാൻ ഒഗ്ഗി ആൻഡ് ദ കോക്ക്‌റോച്ചസ് തിരിച്ചെത്തുകയാണ് ! പുതിയ എപ്പിസോഡുകളിൽ ഒഗ്ഗിയുടെ ജീവിതം ദുസ്സഹമാക്കാൻ ജോയും ഡീ ഡീയും മാർക്കിയും ഒരുങ്ങിക്കഴിഞ്ഞു.

എന്നാൽ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന അതിജീവന എതിരിടലുകളിലൂടെ വെല്ലുവിളി നേരിടാൻ നീല ഹീറോ സജ്ജമാണ്. അവർ അവന്റെ അടുക്കളിൽ കയറുന്ന സമയത്തൊക്കെ ശൗര്യത്തോടെ അവൻ എതിരിടുന്നു. ഒട്ടും മയമില്ലാതെ അവന്റെ വിശ്വസ്ത ഫ്‌ളൈസ്വാറ്റർ കൊണ്ട് കൗശലത്തോടെ അവരെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു. പാറ്റകൾക്ക് എതിരായ ഒഗ്ഗിയുടെ പരാക്രമം തിങ്കൾ മുതൽ വെള്ളി വരെ കാർട്ടൂൺ നെറ്റ്‌വർക്കിൽ കാണാം.