സച്ചിൻ : എ ബില്ല്യൺ ഡ്രീംസ് സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വർക്കിൽ

Posted on: August 12, 2017

കൊച്ചി :  സച്ചിൻ ടെൻഡുൽക്കറുടെ ആവേശകരമായ കഥ പറയുന്ന സച്ചിൻ: എ ബില്ല്യൺ ഡ്രീംസ് ഈ സ്വാതന്ത്ര്യദിനത്തിൽ സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വർക്ക്‌സ് ഒരേ സമയം വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്യും. സാധാരണയിൽ നിന്നു വ്യത്യസ്തമായി വിവിധ ഭാഷകളിൽ ചിത്രം സംപ്രേഷണം ചെയ്യും.

നെറ്റ്‌വർക്കിലെ അഞ്ചു വ്യത്യസ്ത ഭാഷകളിലുള്ള ഏഴ് ചാനലുകളിലാണ് ചിത്രം സംപ്രേഷണം ചെയ്യുക. ഇതുവഴി പ്രേക്ഷകർക്ക് തങ്ങൾക്കിഷ്ടമുള്ള ഭാഷയിൽ ചിത്രം ആസ്വദിക്കാം. ഓഗസ്റ്റ് 15 ന് രാത്രി എട്ടിന് സോണി മാക്‌സ്, സോണി മാക്‌സ് എച്ച്ഡി ചാനലുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സോണി മാക്‌സ്2 വിൽ മറാത്തിയിലും സോണി പിക്‌സ്, സോണി പിക്‌സ് എച്ച്ഡി, സോണി സിക്‌സ്, സോണി സിക്‌സ് എച്ച്ഡി എന്നീ ചാനലുകളിൽ ഇംഗ്ലീഷിലും ചിത്രം പ്രദർശിപ്പിക്കും.

ഇന്ത്യയിലെ 700 ദശലക്ഷത്തിലധികം പ്രേക്ഷകരിലെത്തിച്ച് ഈ സ്വാതന്ത്ര്യദിനത്തിൽ എസ്പിഎന്നിന്റെ സ്‌പോർട്്‌സ് അംബാസഡർ കൂടിയായ സച്ചിൻ ടെൻഡുൽക്കറുടെ ആരാധകരെ വൈകാരികമായി ഒന്നിപ്പിക്കുന്നതിലൂടെ രാജ്യത്തെയും എസ്പിഎൻ ഒന്നിച്ചു ചേർക്കുകയാണ്.

എമ്മി പുരസ്‌കാരത്തിന് നാമനിർദേശം ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് സംവിധായകൻ ജെയിംസ് എർസ്‌കിൻ സംവിധാനം ചെയ്ത് രവി ഭാഗ്ചന്ദ്ക നിർമ്മിച്ച ചിത്രം ടെണ്ടുൽക്കറുടെ ക്രിക്കറ്റ് ജീവിതവും വ്യക്തി ജീവിതവും സൂക്ഷ്മമായി ആവിഷ്‌ക്കരിക്കുന്ന ജീവചരിത്രപരമായ സിനിമയാണ്.